കൊച്ചി: ഹ്യൂണ്ടായ് മോട്ടോര്‍ ഇന്ത്യ ലിമിറ്റഡ് പുതുതായി പുറത്തിറക്കുന്ന ആറ്, ഏഴ് സീറ്റര്‍ പ്രീമിയം എസ്യുവി അല്‍കസര്‍ പ്രദര്‍ശിപ്പിച്ചു. ഹ്യൂണ്ടായ് മോട്ടോര്‍ ഇന്ത്യ ലിമിറ്റഡ് എംഡിയും സിഇഒയുമായ എസ്.എസ്. കിം ആണ് പുതിയ അല്‍കസര്‍ പ്രദര്‍ശിപ്പിച്ചത്.
മൂന്നു നിര സീറ്റുകളിലും സ്ഥല സൗകര്യം ഉറപ്പാക്കുന്ന ഈ വാഹനം പവര്‍ട്രെയിന്‍ ഓപ്ഷനുകളില്‍ എന്യു 2.0 ലിറ്റര്‍ പെട്രോള്‍ ബിഎസ്6 എന്‍ജിനിലും യു, 21.5 ലിറ്റര്‍ ഡീസല്‍ ബിഎസ് 6 എന്‍ജിനിലുമാണ് പുറത്തിറക്കുന്നത്.
ഉയര്‍ന്ന കരുത്തുള്ളതും നൂതനവുമായ സ്റ്റീല്‍ ഉപയോഗിച്ചാണ് അല്‍കസറിന്റെ സൂപ്പര്‍ സ്ട്രക്ചര്‍. വിംഗ് സറൗണ്ടഡ് ആര്കിടെക്ചര് ആണ് അല്‍കസറിന്റെ സവിശേഷത. തങ്ങളുടെ മികച്ച ഉത്പാദന ശേഷിയും മേക്ക് ഇന്‍ ഇന്ത്യയുടെ പൈതൃകവും സംയോജിപ്പിച്ചാണ് അല്‍കസര്‍ തയാറാക്കിയിരിക്കുന്നതെന്ന് പ്രദര്‍ശന ചടങ്ങില്‍ എസ്.എസ്. കിം പറഞ്ഞു.
ഹ്യുണ്ടായ് അല്‍കസര്‍ പ്രദര്‍ശിപ്പിച്ചു
11:49 PM Apr 09, 2021 | Deepika.com