വാഷിംഗ്ടൺ: അമേരിക്കയിലെ തോക്ക് ഉപയോഗം നിരവധിപേരുടെ ജീവനുകൾ അപഹരിക്കുന്നതിനെത്തുടർന്ന്, തോക്ക് ഉപയോഗത്തിൽ നിയന്ത്രണമേർപ്പെടുത്താൻ ബൈഡൻ ഭരണകൂടം പുതിയ നീക്കമാരംഭിച്ചു. തോക്ക് ആക്രമണം പൊതുജനാരോഗ്യത്തെ പടർന്നു പിടിച്ച രോഗമായി മാറിയതായി വാഷിംഗ്ടൺ കഴിഞ്ഞദിവസം പറഞ്ഞിരുന്നു.
മദ്യം, പുകയില, തോക്ക്, സ്ഫോടക വസ്തുകൾ എന്നിവയുടെ നിയന്ത്രണത്തിനുള്ള വകുപ്പിന്റെ ഡയറക്ടറായി മുൻ ഫെഡറൽ ഏജന്റ് ഡേവിഡ് ചിപ്മാനെ ബൈഡൻ നാമനിർദേശം ചെയ്തു.
രാജ്യത്ത് വർധിച്ചുവരുന്ന വെടിവയ്പ് കേസുകളെത്തുടർന്ന് തോക്ക് ഉപയോഗത്തിൽ നിയന്ത്രണം വരുത്താൻ ബൈഡനുമേൽ സമ്മർദമുണ്ട്. തോക്ക് വാങ്ങുന്നവരുടെ മുൻകാല ചരിത്രം പരിശോധിക്കണമെന്ന ബിൽ കഴിഞ്ഞമാസം വൈറ്റ്ഹൗസ് പാസാക്കിയിരുന്നു. ഈ നിയമം കൂടുതൽ ശക്തിപ്പെടുത്താനാണു ബൈഡൻ ഭരണകൂടത്തിന്റെ നീക്കം.
തോക്ക് നിയന്ത്രണത്തിനു പുതിയ നീക്കങ്ങളുമായി ബൈഡൻ
02:03 AM Apr 09, 2021 | Deepika.com