കൊച്ചി: വര്‍ധിക്കുന്ന കോവിഡ് 19 വ്യാപനം ലോക സമ്പദ്വ്യവസ്ഥയുടെ വീണ്ടെടുപ്പിനെ ബാധിക്കുന്ന സാഹചര്യത്തില്‍ പോയവാരം ആദ്യം സ്വാഭാവിക റബര്‍ വിപണിയില്‍ സമ്മര്‍ദം അനുഭവപ്പെട്ടതായി ജിയോജിത് ഫിനാന്‍ഷല്‍ സര്‍വീസസിലെ കമ്മോഡിറ്റ് റിസര്‍ച്ച് അനലിസ്റ്റ് അനു വി. പൈ.
ഏഷ്യയില്‍നിന്നും യൂറോപ്പില്‍നിന്നുമുള്ള സാന്ഗ്വിന് ഫാക്ടറി കണക്കുകള്‍ ആശ്വാസദായകമായിരുന്നതിനാല് ഉത്പന്നത്തിന് വിപണിയില്‍ ലാഭമുണ്ടാക്കാന്‍ കഴിഞ്ഞു. ചൈനയില്‍നിന്നും യുഎസില്‍നിന്നുമുള്ള സാമ്പത്തിക വിവരങ്ങള്‍ പ്രതീക്ഷിക്കുന്ന ഈ വാരം കോവിഡ് കേസുകളുടെ വര്‍ധന വിപണിയെ ബാധിച്ചേക്കാം.
ക്രൂഡ് ഓയില്‍ വിലയിലെ ഏറ്റക്കുറച്ചിലുകളും വിപണിയെ സ്വാധീനിക്കുന്ന ഘടകമാണ്. ഉല്പാദനം കുറഞ്ഞ സമയം ആയതിനാലും ഡിമാൻഡില്‍ കുറവില്ലാത്തതിനാലും ഇന്ത്യന്‍ വിപണിയില്‍ സ്വാഭാവിക റബറിന്റെ വ്യാപാരം ഉറച്ചതായിരിക്കുമെന്നാണു പ്രതീക്ഷിക്കുന്നത്. സ്വാഭാവിക റബര്‍ ഏറ്റവും കൂടുതല്‍ ഉത്പാദിപ്പിക്കപ്പെടുന്ന കേരളത്തില്‍ നിയമസഭാ തെഞ്ഞെടുപ്പ് അവധി കാരണം ഹ്രസ്വമായ ഈയാഴ്ച വിദേശ വിപണികളിലെ ചലനങ്ങള്‍ വിപണിയെ സ്വാധീനിച്ചേക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
വിദേശ വിപണികളിലെ ചലനങ്ങള്‍ ഇന്ത്യന്‍ റബര്‍ വിപണിയെ സ്വാധീനിച്ചേക്കും
12:26 AM Apr 06, 2021 | Deepika.com