ന്യൂഡൽഹി: ഇന്ത്യയിലെ ഏറ്റവും വലിയ ഓൺലൈൻ വിദ്യാഭ്യാസ സ്റ്റാർട്ടപ്പ് ബൈജൂസ് മത്സര പരീക്ഷ പരിശീലനരംഗത്തെ മുൻനിരക്കാരായ ആകാശ് എഡ്യുക്കേഷണൽ സർവീസസ് ലിമിറ്റഡിനെ 100 കോടി ഡോളറിന് (7300 കോടി രൂപ) സ്വന്തമാക്കി. ഏഴു മാസം മുന്പേ ഇതിനുള്ള ചർച്ച ആകാശും ബൈജൂസും ആരംഭിച്ചിരുന്നു.
33 വർഷം മുന്പാണ് ആകാശ് എഡ്യുക്കേഷണൽ സർവീസസ് ലിമിറ്റഡ്(എഇഎസ്എൽ) ആരംഭിച്ചത്. ഇന്ത്യയൊട്ടാകെ ഫ്രാഞ്ചൈസികളക്കം 215 സെന്ററുകൾ ആകാശിനുണ്ട്. 2.5 ലക്ഷം വിദ്യാർഥികൾ ഈ സെന്ററുകളിൽ പരിശീലനം നേടിവരുന്നു.
ലോകത്തെ ഏറ്റവും വലിയ എഡ്-ടെക് ഏറ്റെടുക്കലുകളിലൊന്നാണു ബൈജൂസിന്റേത്. 2017ൽ ട്യൂട്ടർവിസ്റ്റ, എഡ്യുറൈറ്റ് എന്നിവയും 2019ൽ ഒസ്മോയും ബൈജൂസ് ഏറ്റെടുത്തിരുന്നു.
ആകാശിനെ 7300 കോടി രൂപയ്ക്ക് ബൈജൂസ് സ്വന്തമാക്കി
12:26 AM Apr 06, 2021 | Deepika.com