ജറുസലേം: ഇസ്രേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെതിരേയുള്ള അഴിമതിക്കേസിന്റെ വിചാരണ ഇന്നലെ ആരംഭിച്ചു. അധികാരസ്ഥാനം ദുരുപയോഗം ചെയ്തു മാധ്യമങ്ങളെ സ്വാധീനിച്ചതുൾപ്പെടെ മൂന്ന് കേസുകളാണു പ്രധാനമന്ത്രിക്കെതിരേയുള്ളത്.
കഴിഞ്ഞമാസം നടന്ന പാർലമെന്റ് തെരഞ്ഞെടുപ്പിൽ നെതന്യാഹുവിന്റെ പാർട്ടി ഭൂരിപക്ഷം നേടിയില്ലെങ്കിലും മികച്ച പ്രകടനമാണു കാഴ്ചവച്ചത്. വീണ്ടും പ്രധാനമന്ത്രിയാകാനുള്ള നെതന്യാഹുവിന്റെ നീക്കത്തിന് അഴിമതിക്കേസ് തിരിച്ചടിയായേക്കും. നെതന്യാഹുവിനു പകരം മറ്റൊരാളെ പ്രധാനമന്ത്രി സ്ഥാനത്തേക്കു നോമിനേറ്റ് ചെയ്യാനാണു ഭൂരിപക്ഷം പാർലമെന്റ് അംഗങ്ങളുടെയും നീക്കം.
ഇസ്രേലി പ്രധാനമന്ത്രി നെതന്യാഹുവിനെതിരേ വിചാരണ തുടങ്ങി
12:25 AM Apr 06, 2021 | Deepika.com