തായ്പേയ്(തായ്വാൻ): തായ്വാനിൽ അതിവേഗ തീവണ്ടി തുരങ്കത്തിൽവച്ചു പാളംതെറ്റി 51 പേർ മരിച്ചു. 150 പേർക്കു പരിക്കേറ്റു. തുരങ്കത്തിനുള്ളിൽ കുടുങ്ങിക്കിടക്കുന്ന യാത്രികരെ രക്ഷിക്കാനായുള്ള ശ്രമം തുടരുകയാണ്. പ്രാദേശികസമയം വെള്ളിയാഴ്ച രാവിലെ 9.30 ഓടെ രാജ്യത്തിന്റെ കിഴക്കൻ റെയിൽവേ ലൈനിലായിരുന്നു അപകടം.
തായ്പേയിൽ നിന്ന് തായ്തുഗിലേക്കു പോവുകയായിരുന്ന ട്രെയിനിൽ 490 ഓളം പേരുണ്ടായിരുന്നു.ട്രെയിൻ അപകടത്തിൽ തായ്വാൻ സർക്കാരിനെ ഇന്ത്യ അനുശോചനം അറിയിച്ചു.
തായ്വാനിൽ ട്രെയിൻ പാളംതെറ്റി 51 മരണം
12:37 AM Apr 04, 2021 | Deepika.com