ധാക്ക: കോവിഡ് രൂക്ഷമായതിനെത്തുടർന്നു ബംഗ്ലാദേശിൽ ലോക്ക്ഡൗൺ വരുന്നു. തിങ്കളാഴ്ച മുതൽ ഏഴുദിവസത്തേക്കാണു രാജ്യവ്യാപക ലോക്ക്ഡൗണെന്നു ഗതാഗതമന്ത്രി ഉബൈദുൾ ഹൈദർ ധാക്കയിൽ അറിയിച്ചു. വെള്ളിയാഴ്ച രാജ്യത്ത് 6,830 പേർക്കാണു രോഗം സ്ഥിരീകരിച്ചത്.
രോഗികളുടെ എണ്ണം 624,594 ആയി. കോവിഡ് മരണം 9,155 ലേക്ക് ഉയരുകയും ചെയ്തു. അത്യാവശ്യ സർവീസുകളെ ഉൾപ്പെടെ ചില സുപ്രധാന മേഖലകളെ ലോക്ക്ഡൗണിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്നും ഭരണകക്ഷിയായ അവാമി ലീഗിന്റെ ജനറൽ സെക്രട്ടറി കൂടിയായ മന്ത്രി പറഞ്ഞു.
ലോക്ക്ഡൗൺ കാലത്തും രാജ്യത്തെ ഫാക്ടറികൾ പ്രവർത്തിക്കും. ജീവനക്കാർക്ക് ഷിഫ്റ്റ് അടിസ്ഥാനത്തിൽ, കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ജോലി ചെയ്യാം. സർക്കാർ ഓഫീസുകളും കോടതികളും പ്രവർത്തിക്കില്ലെന്നും മന്ത്രി പറഞ്ഞു.
കോവിഡിനെതിരേ സർക്കാർ നേരത്തെ 18 ഇന മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചിരുന്നു.
കോവിഡ് രൂക്ഷം; ബംഗ്ലാദേശിൽ ഒരാഴ്ചത്തെ ലോക്ക്ഡൗൺ
12:37 AM Apr 04, 2021 | Deepika.com