വാഷിംഗ്ടൺ: യുഎസിലെ നോർത്ത് കരോലൈനയിൽ വിരുന്നുസത്കാരത്തിനിടെ വീട്ടിൽ ഉണ്ടായ വെടിവയ്പിൽ മൂന്നുപേർ മരിച്ചു. നാലുപേർക്കു പരിക്കേറ്റു.
വിൽമിംഗ്ടണിൽ പ്രാദേശികസമയം ശനിയാഴ്ച അർധരാത്രിയായിരുന്നു സംഭവം. ഏഴുപേർക്ക് വെടിയേറ്റെന്നും മൂന്നുപേരാണു മരിച്ചതെന്നും പോലീസ് പറഞ്ഞു. കാരണങ്ങളെക്കുറിച്ച് അന്വേഷിക്കുകയാണെന്ന് പോ ലീസ് പറഞ്ഞു. അക്രമിയെ തിരിച്ചറിഞ്ഞതായും പോലീസ് അറിയിച്ചു.
യുഎസിൽ വെടിവയ്പിൽ നാലു മരണം
12:37 AM Apr 04, 2021 | Deepika.com