ന്യൂഡൽഹി: ജിഎസ്ടി വരുമാനം രാജ്യത്ത് റിക്കാർഡ് നിരക്കിൽ. ഈ വർഷം മാർച്ചിൽ 1.23 ലക്ഷം കോടി രൂപയാണു ജിഎസ്ടി വരുമാനമെന്നു ധനകാര്യമന്ത്രാലയം അറിയിച്ചു. കഴിഞ്ഞ ആറുമാസമായി തുടർച്ചയായി വരുമാനം ഒരുലക്ഷം കോടി രൂപയ്ക്കു മുകളിലാണ്. കോവിഡിനുശേഷം രാജ്യത്തെ സന്പദ്ഘടന മെച്ചപ്പെടുന്നതിന്റെ സൂചനയാണു ജിഎസ്ടി വരുമാനത്തിലുള്ള വർധനയെന്ന് ധനകാര്യമന്ത്രാലയം വ്യക്തമാക്കി.
വ്യാജ ബില്ലുകൾ കണ്ടെത്തുന്നതിനുള്ള കർക്കശ പരിശോധന, ജിഎസ്ടി ഉൾപ്പെടെ വിവിധ നികുതി ഉറവിടങ്ങളിൽ നിന്നുള്ള വിവരങ്ങളുടെ സൂക്ഷമപരിശോധന, കസ്റ്റംസ്, ആദായനികുതി തുടങ്ങിയ സംവിധാനങ്ങളുടെ കാര്യക്ഷമമായ നടപടികൾ എന്നിവയും ജിഎസ്ടി വരുമാനം ഉയരുന്നതിനു കാരണമായി മന്ത്രാലയം വ്യക്തമാക്കി.
ജിഎസ്ടി വരുമാനത്തിൽ റിക്കാർഡ്; മാർച്ചിൽ വരുമാനം 1.23 ലക്ഷം കോടി രൂപ
10:43 PM Apr 01, 2021 | Deepika.com