റേറ്റിംഗുകള്‍ പിന്‍വലിക്കണമെന്നു മൂഡീസിനോട് ഐഒബി
10:43 PM Apr 01, 2021 | Deepika.com
കൊച്ചി: രാജ്യാന്തര നിലവാരനിര്‍ണയ ഏജന്‍സിയായ മൂഡീസിനോട് റേറ്റിംഗുകള്‍ പിന്‍വലിക്കാന്‍ ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് ആവശ്യപ്പെട്ടു. എംടിഎന് പ്രോഗ്രാമിലൂടെ ഫണ്ട് സമാഹരിക്കുന്നതിനു ബാങ്കിന് ഉടനടി പദ്ധതിയില്ലാത്തതിനാല്‍ റേറ്റിംഗുകള്‍ പിന്‍വലിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.