ഹോങ്കോംഗ്: ഹോങ്കോംഗിന്റെ നിയന്ത്രണം സ്വന്തമാക്കാനുള്ള ചൈനയുടെ ശ്രമങ്ങൾക്കു ഗതിവേഗം പകർന്ന് കോടതിയുടെ കണ്ടെത്തിൽ. 2019ൽ നടന്ന ജനാധിപത്യപ്രക്ഷോഭത്തിനു നേതൃത്വം നൽകിയ പ്രതിപക്ഷനേതാക്കൾ കുറ്റക്കാരെന്ന കോടതിവിധി ഇതിന്റെ ഭാഗമാണെന്നു വിലയിരുത്തപ്പെടുന്നു.
ഹോങ്കോംഗിലെ വിക്ടോറിയ പാർകിൽ നടന്ന പ്രതിഷേധത്തിനു നേതൃത്വം നൽകിയ ജനാധിപത്യ നേതാവും സാമാജികനുമായ മാർട്ടിൻ ലീ, മാധ്യമമേഖലയിലെ അതികായനായ ജിമ്മി ലായ് ഉൾപ്പെടെ ഏഴുപേർ കുറ്റക്കാരാണെന്നാണു കോടതി കണ്ടെത്തി. പത്തുവർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ഇവർക്കെതിരേ ചുമത്തിയിരിക്കുന്നത്.
ഹോങ്കോംഗിലെ ജനാധിപത്യത്തിന്റെ പിതാവെന്നു വിശേഷിപ്പിക്കപ്പെടുന്ന ആളാണ് മാർട്ടിൻ ലി..ദേശീയ സുരക്ഷ നിയമം ചുമത്തി വേറെയും കേസുകളിലും ഇദ്ദേഹം നിയമനടപടി നേരിടുന്നുണ്ട്. മറ്റു നേതാക്കളായ മാർഗരറ്റ് എൻജി, സിഡ് ഹോ സോ ലാൻ, ആൽബർട്ട ഹോ ചുൻയാൻ, ലീ ച്യൂക് യാൻ, ല്യൂങ് കോക് ഹുങ് തുടങ്ങിയവരെയും ജനാധിപത്യപ്രക്ഷോഭത്തിൽ പങ്കെടുത്തുവെന്ന കേസിൽ കുറ്റക്കാരനാെന്ന് കണ്ടെത്തിയിട്ടുണ്ട്. അടുത്തദിവസങ്ങളിൽ ഇവർക്കെതിരേയുള്ള ശിക്ഷ പ്രഖ്യാപിക്കും. 2019 ഓഗസ്റ്റ് പതിനെട്ടിനാണു പ്രതിഷേധം നടന്നത്. 17 ലക്ഷത്തോളം പേരാണ് അന്ന് തെരുവിലിറഞ്ഞത്.
അടുത്ത പതിനാറിന് ഇവർ വീണ്ടും കോടതിയിൽ ഹാജരാകണം. ഇവുടെ വിശദീകരണം കേട്ടശേഷം കോടതി ശിക്ഷകാലാവധി പ്രഖ്യാപിക്കും.
2019 ലെ ജനാധിപത്യപ്രക്ഷോഭം; ഹോങ്കോംഗിലെ ഏഴ് നേതാക്കൾ കുറ്റക്കാരെന്നു കോടതി
10:43 PM Apr 01, 2021 | Deepika.com