മ്യാൻമർ പ്രക്ഷോഭം: കൊല്ലപ്പെട്ടവരിൽ 43 കുട്ടികളും
10:43 PM Apr 01, 2021 | Deepika.com
യാങ്കോൺ: മ്യാൻമറിൽ കഴിഞ്ഞ ഫെബ്രുവരിയിൽ ജനാധിപത്യപ്രക്ഷോഭം ആരംഭിച്ചശേഷം ഇതുവരെ 43 കുട്ടികൾ സൈന്യത്തിന്റെ തോക്കിനിരയായിട്ടുണ്ടെന്ന് ബാലാവകാശ സംഘടനയായ സേവ് ദ് ചിൾഡ്രൻ. ഏഴുവയസുള്ള കുട്ടിയെവരെ സൈനികഭരണകൂടം ജയിലിലടച്ചതായും സംഘടന പറയുന്നു. രാജ്യത്ത് തുടരുന്ന ജനാധിപത്യപ്രക്ഷോഭത്തിൽ ഇതുവരെ 536 പേരാണ് മരിച്ചെതന്നാണ് ഏകദേശ കണക്ക്.