കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വര്‍ധിച്ചു. ഗ്രാമിന് 30 രൂപയുടെയും പവന് 240 രൂപയുടെയും വര്‍ധനയാണ് ഇന്നലെ ഉണ്ടായത്. ഇതോടെ സ്വര്‍ണം ഗ്രാമിന് 4,200 രൂപയും പവന് 33,600 രൂപയുമായി.
വന്‍ ഇടിവുകള്‍ക്കുശേഷം കഴിഞ്ഞ ശനിയാഴ്ചയാണു സ്വര്‍ണവിലയില്‍ നേരിയ വര്‍ധന രേഖപ്പെടുത്തിയത്.
കഴിഞ്ഞ ഓഗസ്റ്റ് ഏഴിന് ഗ്രാമിന് 5,250 രൂപയും പവന് 42,000 രൂപയും രേഖപ്പെടുത്തിയതാണ് ഇതുവരെയുള്ള റിക്കാര്‍ഡ് വില.
സ്വര്‍ണം പവന് 240 രൂപ വർധിച്ചു
11:35 PM Mar 08, 2021 | Deepika.com