കൊച്ചി: പ്രമുഖ കറിപൗഡര്‍ നിര്‍മാതാക്കളായ ഈസ്റ്റേണ്‍ കോണ്ടിമെന്റ്സ് ലോക വനിതാദിനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ‘ഈസ്റ്റേണ്‍ ഭൂമിക ഐക്കണിക് വിമന്‍ ഇന്‍ യുവര്‍ ലൈഫ്’എന്ന പരിപാടിയില്‍ തെരഞ്ഞെടുത്ത ഏഴു വനിതകളെ ആദരിച്ചു.
കൊച്ചിയിലെ മാരിയറ്റ് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ ഡോ. പി.എസ്.നന്ദ, സാറാമ്മ ചാക്കോ, മേരി എസ്തപ്പാന്, കൃപ ലിജിന്‍, സീനത്ത് അഷ്റഫ്, ഡോ. പി.എം.നിഷ, സാന്ദ്ര സോമനാഥ് എന്നിവരെയാണ് ആദരിച്ചത്. ഈസ്റ്റണ്‍ ഭൂമിക സ്പാര്‍ഷ് അവാര്‍ഡിന് ഡോ. മേരി അനിത അര്‍ഹയായി. തുടര്‍ച്ചയായ ഏഴാം വര്‍ഷവും നടത്തുന്ന ഈ പരിപാടിയില്‍, സാധാരണക്കാരായ വനിതകള്‍ സമൂഹത്തിന്റെ വികസനത്തിനു നല്കിയ സംഭാവനകള്‍ പരിഗണിച്ചാണ് അംഗീകാരം.
വനിതകള്‍ക്ക് ഈസ്റ്റേണിന്റെ ആദരം
11:35 PM Mar 08, 2021 | Deepika.com