കൊച്ചി: എച്ച്ഡിഎഫ്സി ബാങ്ക് സ്മാര്‍ട്ട്അപ്പ് ഉന്നതി അവതരിപ്പിച്ചു. സ്ത്രീ സംരംഭകര്‍ക്കായി ബാങ്കിലെ സ്ത്രീകള്‍ നയിക്കുന്ന പദ്ധതിയാണിത്. അടുത്ത ഒരു വര്‍ഷം എച്ച്ഡിഎഫ്സി ബാങ്കിലെ ഉന്നത പദവിയിലുള്ള വനിതകള്‍ ഉപഭോക്താക്കളായ സ്ത്രീ സംരംഭകരുടെ ആവശ്യങ്ങളില്‍ സഹായവുമായെത്തും.
ബാങ്കിന്റെ സ്മാര്‍ട്ട്അപ്പ് പ്രോഗ്രാമുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന 3000 ത്തിലധികം വനിതാ സംരംഭകരെയാണു തുടക്കത്തില്‍ ലക്ഷ്യമിടുന്നത്.
എച്ച്ഡിഎഫ്സിയില് സ്മാര്‍ട്ട്അപ്പ് ഉന്നതി
11:35 PM Mar 08, 2021 | Deepika.com