ബൈഡന്റെ കോവിഡ് ഉത്തേജക പാക്കേജ് സെനറ്റിൽ പാസായി
12:32 AM Mar 08, 2021 | Deepika.com
വാഷിംഗ്ടൺ ഡിസി: പ്രസിഡന്റ് ജോ ബൈഡന്റെ 1.9 ലക്ഷം ഡോളറിന്റെ കോവിഡ് ഉത്തേജക പാക്കേജ് യുഎസ് സെനറ്റ് നേരിയ ഭൂരിപക്ഷത്തിൽ പാസാക്കി. നൂറംഗ സെനറ്റിൽ 49നെതിരേ 50 വോട്ടുകൾക്കാണു പാസായത്. മുന്പ് ജനപ്രതിനിധി സഭ പാസാക്കിയ ബിൽ ഭേദഗതികളോടെയാണു സെനറ്റ് അംഗീകരിച്ചിരിക്കുന്നത്. അതിനാൽ വീണ്ടും ജനപ്രതിനിധിസഭയിൽ വോട്ടെടുപ്പു വേണ്ടിവരും.