ഹോങ്കോംഗിലെ ജനാധിപത്യവാദികളായ പ്രതിപക്ഷത്തെ പൂർണമായും നിശബ്ദരാക്കാൻ ലക്ഷ്യമിടുന്ന നിയമവും എൻപിസി സമ്മേളനം പരിഗണിക്കും.
ഹോങ്കോംഗിലെ ഭരണാധികാരിയെ(സിഇഒ) തെരഞ്ഞെടുക്കുന്ന ഇലക്ഷൻ കമ്മിറ്റി എന്ന ഇലക്ടറൽ കോളജിന് നിയമസഭ ആയ ലെജിസ്ലേറ്റീവ് കൗൺസിലിലേക്ക് അംഗങ്ങളെ നാമനിർദേശം ചെയ്യാനുള്ള അധികാരം കൂടി നല്കും.
140 അംഗ ലെജിസ്ലേറ്റീവ് കൗൺസിലിലെ 70 പേരെ മാത്രമാണ് ജനം തെരഞ്ഞെടുക്കുന്നത്. ശേഷിക്കുന്നവരെ കാർഷികം, എൻജിനിയറിംഗ്, ഇൻഷുറൻസ് മുതലായ മേഖലകളിൽനിന്നുള്ള വിദഗ്ധരാണ് തെരഞ്ഞെടുക്കുന്നത്. ചൈനയുടെ നിയന്ത്രണത്തിലുള്ള ഇലക്ഷൻ കമ്മിറ്റിക്ക് അംഗങ്ങളെ ശിപാർശ ചെയ്യാൻ അധികാരം ലഭിക്കുന്നതോടെ പ്രതിപക്ഷത്തുനിന്നുള്ളവർ ഒഴിവാക്കപ്പെടും.
ഹോങ്കോംഗിനെ നിയന്ത്രിക്കാൻ നിയമം
11:44 PM Mar 05, 2021 | Deepika.com