സ്റ്റോക്ഹോം: തെക്കൻ സ്വീഡനിലെ വെറ്റ്ലാൻഡ പട്ടണത്തിൽ അക്രമി മഴു ഉപയോഗിച്ചു നടത്തിയ ആക്രമണത്തിൽ ഏഴു പേർക്കു പരിക്കേറ്റു. മൂന്നു പേരുടെ നില ഗുരുതരമാണ്. പോലീസ് വെടിവച്ചു പിടികൂടിയ അക്രമിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അക്രമിയുടെ പേരുവിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല. അഫ്ഗാനിസ്ഥാനിൽനിന്നു കുടിയേറിയ ഇരുപത്തിരണ്ടുകാരനാണെന്നു ചില സ്വീഡിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സംഭവത്തിനു തീവ്രവാദബന്ധമുണ്ടോ എന്ന് അന്വേഷിക്കുമെന്നു പ്രധാനമന്ത്രി സ്റ്റെഫാൻ ലോഫൻ അറിയിച്ചു. പട്ടണകേന്ദ്രത്തിൽ അഞ്ചിടങ്ങളിലായിട്ടാണ് അക്രമി മഴു പ്രയോഗിച്ചത്.
സ്വീഡനിൽ മഴു ഉപയോഗിച്ച് ആക്രമണം; ഏഴു പേർക്കു പരിക്ക്
11:56 PM Mar 04, 2021 | Deepika.com