മൂവാറ്റുപുഴ: വാഴക്കുളം അഗ്രോ ആൻഡ് ഫ്രൂട്ട് പ്രോസസിംഗ് കമ്പനിയില്‍ നിന്ന് 10 ടണ്‍ നേന്ത്രപ്പഴം യൂറോപ്പിലേക്കു കയറ്റി അയച്ചു. കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പും വെജിറ്റബിള്‍ ആൻഡ് ഫ്രൂട്ട് പ്രമോഷന് കൗണ്‍സിലും സംയുക്തമായി നടപ്പാക്കുന്ന ‘നേന്ത്രപ്പഴം യൂറോപ്പിലേക്ക്’എന്ന പദ്ധതിയുടെ ആദ്യ ലോഡാണ് ഇന്നലെ പുറപ്പെട്ടത്.
തൃശൂര്‍ ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട കര്‍ഷകര്‍ക്ക് എന്‍ആര്‍സിബി ട്രിച്ചിയുടെ സാങ്കേതിക സഹായത്തോടെ കയറ്റുമതി അധിഷ്ഠിത വാഴ കൃഷിയില്‍ പ്രോട്ടോകോളും ആവശ്യമായ പരിശീലനങ്ങളും ലഭ്യമാക്കി വിളവെടുത്തതാണ് ഇത്. പോര്‍ട്ട് ക്ലിയറന്‍സ് നടപടികള്‍ക്കു ശേഷം ലണ്ടന്‍ ഗേറ്റ് വേ തുറമുഖത്തേക്കാണ് അയയ്ക്കുന്നത്.
ഇവിടെ എത്തുന്ന നേന്തക്കായ പഴുപ്പിച്ചെടുത്ത് മൊത്ത വിപണനത്തിന് പുറമെ പ്രമുഖ റീട്ടെയില്‍ സ്റ്റോറുകളിലൂടെ തെക്കൻ യുകെയിലും സ്കോട്ട്ലാന്ഡിലുമുള്ള ഉപഭോക്താക്കള്‍ക്ക് വിഷുവിന് മുമ്പ് എത്തിക്കുന്നതിനാണ് പദ്ധതി തയാറാക്കിയിരിക്കുന്നത്.
10 ടണ്‍ നേന്ത്രപ്പഴം ലണ്ടനിലേക്ക് കയറ്റി അയച്ചു
11:56 PM Mar 04, 2021 | Deepika.com