കൊച്ചി: മുത്തൂറ്റ് എം. മാത്യു ഗ്രൂപ്പ് തങ്ങളുടെ പുതിയ സംരംഭമായ മുത്തൂറ്റ് റോയല്‍ ഗോള്‍ഡ് അവതരിപ്പിച്ചു. പുതിയ സംരംഭത്തിന്റെ ഉദ്ഘാടനം മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്സ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ മാത്യു മുത്തൂറ്റ് നിര്‍വഹിച്ചു.
എല്ലാ ബ്രാഞ്ചുകളില്‍നിന്നും ഒരു ഗ്രാം മുതല്‍ എട്ടു ഗ്രാം വരെയുളള 24 കാരറ്റ് സ്വര്‍ണ നാണയങ്ങളും വ്യത്യസ്തങ്ങളായ 916 ഹാള്‍മാര്‍ക്ക് സ്വര്‍ണാഭരണങ്ങളും ഇപ്പോള്‍ വാങ്ങാന്‍ കഴിയും. വിവിധ ബാങ്കുകളിലൂടെ ഇറക്കുമതി ചെയ്യുന്ന ഉയര്‍ന്ന ഗുണനിലവാരമുള്ള 999 സ്വര്‍ണം ഉപയോഗിച്ചാണ് ആഭരണങ്ങളും സ്വര്‍ണനാണയങ്ങളും നിര്‍മിക്കുന്നത്.
മുത്തൂറ്റ് എം. മാത്യു ഗ്രൂപ്പ് ഗോള്‍ഡ് ബിസിനസിലേക്ക്
11:56 PM Mar 04, 2021 | Deepika.com