കൊച്ചി: മുൻനിര കറി പൗഡര്‍ നിര്‍മാതാക്കളായ ഈസ്റ്റേണ്‍ ലോക വനിതാ ദിനത്തില്‍ വിവിധ മേഖലകളില്‍ മികവു തെളിയിച്ച വനിതകളെ ഈസ്റ്റേണ്‍ ഭൂമിക പുരസ്കാരങ്ങള്‍ നൽകി ആദരിക്കുന്നു. എട്ടിന് രാവിലെ 11ന് കൊച്ചിയിലെ മാരിയറ്റ് ഹോട്ടലില്‍ നടക്കുന്ന ചടങ്ങിലാണ് തെരഞ്ഞെടുത്ത വനിതകളെ ആദരിക്കുന്നത്. ലെഫ്റ്റനന്റ് കമാന്‍ഡര്‍ ദര്സിത ബാബു മുഖ്യാതിഥിയായിരിക്കും.
ന്യൂ പ്രൊഡക്ട് ഡെവലപ്മെന്റ് ഹെഡും, ഇന്ത്യന്‍ വിമണ്‍ നെറ്റ്വര്‍ക്കിന്റെ ചെയര്‍പേഴ്സനുമായ ശിവപ്രിയ രാജഗോപാല്‍ ചടങ്ങില്‍ അധ്യക്ഷത വഹിക്കും. രൂപാ ജോര്‍ജ്, ലേഖാ രാമചന്ദ്രന്, ഷസ്നീന്‍ അലി, മരിയ ഏബ്രഹാം എന്നിവരാണ് ഈസ്റ്റേന്‍ ഭൂമികയുടെ ജൂറിയംഗങ്ങള്‍. മാറ്റങ്ങള്‍ക്ക് മാര്‍ഗദീപമായ അഞ്ഞൂറിലധികം വനിതകളെയാണ് കഴിഞ്ഞ ആറു വര്‍ഷത്തിനിടെ ഇന്ത്യയൊട്ടാകെ ഈസ്റ്റേണ്‍ ആദരിച്ചത്.
നിസ്വാര്‍ഥ സേവനം കൊണ്ടും നിശ്ചയദാര്‍ഢ്യം കൊണ്ടും നമ്മുടെ സമൂഹത്തിൽ മാറ്റത്തിന്റെ വിത്തുവിതച്ച നിരവധി വനിതകളുണ്ട്. സമൂഹത്തെ സ്വാധീനിച്ച വനിതകളെ പെതുജനങ്ങള്‍ക്ക് ഭൂമികയിലേക്ക് നോമിനേറ്റ് ചെയ്യാം. ഈ നോമിനേഷനുകളില്‍ നിന്ന് സ്പെഷല്‍ ജൂറി തെരഞ്ഞെടുക്കുന്ന വനിതകള്‍ക്കാണ് ഈസ്റ്റേണ്‍ ഭൂമിക പുരസ്കാരങ്ങള്‍ നല്‍കുന്നത്. വെബ്സൈറ്റ്: www.eastern.in
മികവു തെളിയിച്ച വനിതകളെ ഈസ്റ്റേണ്‍ ആദരിക്കുന്നു
11:40 PM Mar 03, 2021 | Deepika.com