സേവനമേഖലയിൽ ഉണർവ്
11:40 PM Mar 03, 2021 | Deepika.com
മുംബൈ: രാജ്യം മാന്ദ്യം മറികടന്നതിന്റെ ലക്ഷണങ്ങൾ സേവനമേഖലയിലും. ഐഎച്ച്എസ് മാർക്കിറ്റ് സർവീസിന്റെ ഫെബ്രുവരി മാസത്തിലെ പർച്ചേസിംഗ് മാനേജേഴ്സ് സൂചിക(പിഎംഎെ) 55.3 ആയി ഉയർന്നു. 2020 ഫെബ്രുവരിക്കു ശേഷം സൂചികയിലുണ്ടാകുന്ന ഏറ്റവും കൂടിയ വളർച്ചയാണിത്. ഈ വർഷം ജനുവിൽ 52.8 ലായിരുന്നു പിഎംഎെ സൂചിക.