നവൽനി: റഷ്യക്കെതിരേ യുഎസ് ഉപരോധം
12:03 AM Mar 03, 2021 | Deepika.com
വാഷിംഗ്ടൺ ഡിസി: പുടിന്റെ വിമർശകനായ അലക്സി നവൽനിക്കു വിഷപ്രയോഗമേറ്റതിൽ റഷ്യക്കെതിരേ യുഎസ് ഉപരോധങ്ങൾ ചുമത്തി. ഏഴു മുതിർന്ന ഉദ്യോഗസ്ഥർക്കും 14 സ്ഥാപനങ്ങൾക്കും എതിരേയാണ് ഉപരോധങ്ങൾ. കഴിഞ്ഞവർഷം സൈബീരിയയിൽവച്ചാണ് നവൽനിക്കു വിഷപ്രയോഗമേറ്റത്. സോവിയറ്റ് കാലത്തെ നോവിചോക് എന്ന രാസായുധമാണ് പ്രയോഗിച്ചത്.