മാറ്റമില്ലാതെ ഇന്ധനവില
12:02 AM Mar 03, 2021 | Deepika.com
കൊച്ചി: പണിമുടക്ക് ദിനത്തില്‍ മാറ്റമില്ലാതെ ഇന്ധനവില. കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 91.52 രൂപയിലും ഡീസല്‍ 86.10 രൂപയിലും തുടരുമ്പോള്‍ തിരുവനന്തപുരത്ത് പെട്രോളിന് 93.05 രൂപയും ഡീസലിന് 87.54 രൂപയുമാണ്. തുടര്‍ച്ചയായ മൂന്നാം ദിവസമാണ് ഇന്ധനവില മാറ്റമില്ലാതെ തുടരുന്നത്. കഴിഞ്ഞ ശനിയാഴ്ച പെട്രോളിന് 24 പൈസയും ഡീസലിന് 16 പൈസയും വര്‍ധിച്ചാണ് ഈ നിലവാരത്തിലെത്തിയത്.