തിരുവനന്തപുരം: സംസ്ഥാനത്തെ വ്യാപാരികൾ സമർപ്പിക്കുന്ന ജിഎസ്ടി റിട്ടേണിൽ ഇൻപുട്ട് ടാക്സ് രേഖപ്പെടുത്തുന്നതിലെ പിഴവ് ഒഴിവാക്കാൻ സഹായകരമായ നിർദേശങ്ങൾ അടങ്ങിയ സർക്കുലർ ചരക്ക് സേവന നികുതി വകുപ്പ് പുറത്തിറക്കി.
യോഗ്യമല്ലാത്തതും ക്രമരഹിതവുമായ ഇൻപുട് ടാക്സ് ക്രഡിറ്റ് അതത് മാസം നൽകുന്ന ജിഎസ്ടിആർ3 ബി യിലെ ടേബിൾ 4 ഡി (1), 4 ഡി (2) ലാണ് രേഖപ്പെടുത്തേണ്ടത്. ജിഎസ്ടി നിയമത്തിലെ വകുപ്പ് 17(5) പ്രകാരം പാസഞ്ചർ മോട്ടോർ വാഹനത്തിനും കെട്ടിട നിർമാണ മേഖലയിലുമായി വ്യാപാരികൾ നേടിയ ക്രമരഹിതമായ ഇൻപുട് ടാക്സ് ക്രഡിറ്റ് ഡി.ആർ.സി03 യിൽ സ്വമേധയാ വെളിപ്പെടുത്തി തിരിച്ചടയ്ക്കാം. ക്രമരഹിത ഇൻപുട് ടാക്സ് നേടിയ വ്യാപാരികൾ സ്വമേധയാ തിരിച്ചടച്ചില്ലെങ്കിൽ നിയമ നടപടികൾ സ്വീകരിക്കുമെന്ന് സംസ്ഥാന ചരക്ക് സേവന നികുതി കമ്മീഷണർ അറിയിച്ചു. കൂടുതൽ വിവരങ്ങൾ സർക്കുലർ 1/2021 ൽ ലഭിക്കും.
ജിഎസ്ടി ഇൻപുട്ട് ടാക്സ് രേഖപ്പെടുത്തൽ: പിഴവ് ഒഴിവാക്കാൻ സർക്കുലർ
12:02 AM Mar 03, 2021 | Deepika.com