കൊച്ചി: കേന്ദ്ര തുറമുഖ, ജലപാത, ഷിപ്പിംഗ് മന്ത്രാലയങ്ങളുടെ സഹായത്തോടെ കൊച്ചിന് പോര്‍ട്ട് ട്രസ്റ്റ് സംഘടിപ്പിക്കുന്ന രണ്ടാമത് മാരിടൈം ഇന്ത്യ സമ്മിറ്റ് 2021 ന് തുടക്കം കുറിച്ചു. വീഡിയോ കോണ്‍ഫറന്‍സിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദി സമ്മിറ്റ് ഉദ്ഘാടനം ചെയ്തു.
ഡെന്മാര്ക്ക് ഗതാഗതമന്ത്രി ബെന്നി എംഗിലെബ്രെച്റ്റ്, കേന്ദ്രമന്ത്രിമാരായ ധര്‍മേന്ദ്ര പ്രധാന്, മന്‍സുഖ് മാണ്ഡവ്യ, ഗുജറാത്ത്, ആന്ധ്രപ്രദേശ് മുഖ്യമന്ത്രിമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
കോവിഡിന്റെ പശ്ചാത്തലത്തില്‍ വെര്‍ച്വലായാണ് സമ്മിറ്റ് നടക്കുന്നത്. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന സമ്മിറ്റില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുക്കും.
സെമിനാര്‍ സെഷനുകള്‍, എക്സിബിഷനുകള്‍ എന്നിവ ഉണ്ടാകും.
മാരിടൈം ഇന്ത്യ സമ്മിറ്റിന് തുടക്കം
12:02 AM Mar 03, 2021 | Deepika.com