തിരുവനന്തപുരം: ഹിന്ദുസ്ഥാൻ ന്യൂസ്പ്രിന്റ് ഫാക്ടറിയുടെ ആസ്തിവകകൾ ഏറ്റെടുക്കാനുള്ള ആദ്യഗഡുവായ 72,80,08,500 രൂപ കിൻഫ്രയ്ക്ക് കിഫ്ബി കൈമാറി. പദ്ധതിക്കായി ഭൂമി ഏറ്റെടുക്കുന്നതിനാണ് ഈ തുക ഉപയോഗിക്കുക.ഏറ്റെടുക്കുന്ന 300 ഏക്കറിൽ വ്യവസായ പാർക്ക് സ്ഥാപിക്കും. നിർവഹണ ഏജൻസിയായ കിൻഫ്ര ഇതുസംബന്ധിച്ച പ്ലാൻ സമർപ്പിച്ചിട്ടുണ്ട്. ഈ 300 ഏക്കർ വെള്ളൂർ ന്യൂസ്പ്രിന്റ് ഫാക്ടറിയുടെ പരിസരത്തുതന്നെയാണുള്ളത്.
വെള്ളം, വൈദ്യുതി അടക്കം വ്യവസായവികസനത്തിന് ഉടനടി അനുയോജ്യമായ തരത്തിലുള്ളതാണ് ഈ ഭൂമി. മികച്ച റോഡ്-റെയിൽ ശൃംഖലയും പ്രദേശത്തോടനുബന്ധിച്ച് ഉണ്ട്. കോട്ടയം ജില്ലയുടെ വ്യവസായവികസനത്തിന് വിലങ്ങുതടിയായി നിൽക്കുന്ന സ്ഥലദൗർലഭ്യം ഇതോടെ പരിഹരിക്കപ്പെടും. ഭൂമി ലീസിന് കൊടുക്കുന്നതിലൂടെ ലഭിക്കുന്ന വരുമാനം ഉപയോഗിച്ച് അടുത്ത ഏഴുവർഷംകൊണ്ട് കിൻഫ്രയ്ക്ക് മുതലും പലിശയും അടച്ചുതീർക്കാൻ കഴിയും.
ഹിന്ദുസ്ഥാൻ ന്യൂസ്പ്രിന്റ് സ്ഥലം ഏറ്റെടുക്കൽ; ആദ്യഗഡു കിൻഫ്രയ്ക്ക് കിഫ്ബി കൈമാറി
10:09 PM Mar 01, 2021 | Deepika.com