സിറിയയിൽ അമേരിക്കൻ വ്യോമാക്രമണം; 22 മരണം

12:41 AM Feb 27, 2021 | Deepika.com
വാ​ഷിം​ഗ്ട​ൺ ഡി​സി: പ്ര​സി​ഡ​ന്‍റ് ബൈ​ഡ​ന്‍റെ ഉ​ത്ത​ര​വു പ്ര​കാ​രം സി​റി​യ​യി​ലെ ഇ​റാ​ൻ പി​ന്തു​ണ​യു​ള്ള പോ​രാ​ളി​ക​ളു​ടെ കേ​ന്ദ്ര​ങ്ങ​ളി​ൽ വ്യോ​മാ​ക്ര​മ​ണം ന​ട​ത്തി​യ​താ​യി പെ​ന്‍റ​ഗ​ൺ അ​റി​യി​ച്ചു. ആ​ക്ര​മ​ണ​ത്തി​ൽ 22 പേ​ർ കൊ​ല്ല​പ്പെ​ട്ട​താ​യി സി​റി​യ​ൻ ഒ​ബ്സ​ർ​വേ​റ്റ​റി റി​പ്പോ​ർ​ട്ട് ചെ​യ്തു. ആ​യു​ധ​ങ്ങ​ൾ നി​റ​ച്ച മൂ​ന്നു ലോ​റി​ക​ളും ന​ശി​ച്ചു.

യു​എ​സി​ൽ ജ​നു​വ​രി​യി​ൽ ഭ​ര​ണ​മേ​റ്റ ബൈ​ഡ​ൻ ഭ​ര​ണ​കൂ​ടം ന​ട​പ്പാ​ക്കു​ന്ന ആ​ദ്യ സൈ​നി​ക ന​ട​പ​ടി​യാ​ണി​ത്. 15ന് ​ഇ​റാ​ക്കി​ലെ ഇ​ർ​ബി​ൽ വ്യോ​മ​താ​വ​ള​ത്തി​ൽ ന​ട​ന്ന മി​സൈ​ലാ​ക്രമ​ണ​ത്തി​നു​ള്ള മ​റു​പ​ടി​യാ​ണി​തെ​ന്നു പെ​ന്‍റ​ഗ​ൺ വി​ശ​ദീ​ക​രി​ച്ചു.

ഇ​റാ​ന്‍റെ പി​ന്തു​ണ​യോ​ടെ സി​റി​യ​യു​ടെ കി​ഴ​ക്ക​ൻ അ​തി​ർ​ത്തി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ക​തെ​യ്ബ് ഹി​സ്ബു​ള്ള, ക​ത​യ്ബ് സ​യീ​ദ് അ​ൽ ഷു​ഹാ​ദ പോ​രാ​ളി​ക​ളെ ല​ക്ഷ്യ​മി​ട്ടാ​ണു വ്യാ​ഴാ​ഴ്ച അ​മേ​രി​ക്ക ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്.

സ​ൽ​മാ​ൻ രാ​ജാ​വു​മാ​യി ബൈ​ഡ​ൻ സം​സാ​രി​ച്ചു

വാ​ഷിം​ഗ്ട​ൺ ഡി​സി: സൗ​ദി​യി​ലെ സ​ൽ​മാ​ൻ രാ​ജാ​വു​മാ​യി പ്ര​സി​ഡ​ന്‍റ് ബൈ​ഡ​ൻ ഫോ​ണി​ൽ സം​സാ​രി​ച്ച​താ​യി വൈ​റ്റ്ഹൗ​സ് അ​റി​യി​ച്ചു. സൗ​ദി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട മ​നു​ഷ്യാ​വ​കാ​ശ വി​ഷ​യ​ങ്ങ​ളാ​ണു ബൈ​ഡ​ൻ പ​രാ​മ​ർ​ശി​ച്ച​തെ​ന്നും വ്യ​ക്ത​മാ​ക്കി.

വി​മ​ത മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ ജ​മാ​ൽ ഖ​ഷോ​ഗി​യു​ടെ വ​ധ​ത്തി​നു പി​ന്നി​ൽ സൗ​ദി​യി​ലെ മു​ഹ​മ്മ​ദ് ബി​ൻ സ​ൽ​മാ​ൻ രാ​ജ​കു​മാ​ര​നാ​ണെ​ന്നു വ്യ​ക്ത​മാ​ക്കു​ന്ന ര​ഹ​സ്യ റി​പ്പോ​ർ​ട്ട് വാ​യി​ച്ച​തി​ന ുശേ​ഷ​മാ​ണ് ബൈ​ഡ​ൻ സ​ൽ​മാ​ൻ രാ​ജാ​വു​മാ​യി സം​സാ​രി​ച്ച​ത്. റി​പ്പോ​ർ​ട്ട് അ​മേ​രി​ക്ക ഉ​ട​ൻ പ​ര​സ്യ​പ്പെ​ടു​ത്തി​യേ​ക്കും.