ഹ്യുണ്ടായിയുടെ 7 സീറ്റ് എസ്യുവി അല്‍ക്കാസര്‍
12:41 AM Feb 27, 2021 | Deepika.com
കൊച്ചി: ഹ്യുണ്ടായി മോട്ടോര്‍ ഇന്ത്യ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ഏഴു സീറ്റ് എസ്യുവിയുടെ പേര് വെളിപ്പെടുത്തി. ഹ്യുണ്ടായി അല്‍ക്കാസര്‍ എന്നാണ് പേര്. കൊട്ടാരങ്ങളുടെയും രാജകീയ വംശത്തിന്റെയും പ്രചോദനം ഉള്‍ക്കൊണ്ടു വികസിപ്പിച്ചെടുത്തതാണ് ഹ്യുണ്ടായി അല്‍ക്കാസര്‍ എന്ന് കന്പനി അധികൃതർ അവകാശപ്പെട്ടു.