മൂവാറ്റുപുഴ: സംസ്ഥാനത്തുനിന്നു നേന്ത്രപ്പഴം ഇനി കപ്പൽമാർഗം യൂറോപ്പിലേക്കും. കാർഷികവികസന കർഷകക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തിൽ വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് പ്രമോഷൻ കൗണ്‍സിലിന്റെ നേതൃത്വത്തിലുള്ള ‘നേന്ത്രപ്പഴം യൂറോപ്പിലേക്ക്’ എന്ന പദ്ധതി നാളെ ഉച്ചകഴിഞ്ഞു രണ്ടിന് മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോണ്‍ഫറൻസിലൂടെ ഉദ്ഘാടനം ചെയ്യും.
വാഴക്കുളം അഗ്രോ ആൻഡ് ഫ്രൂട്ട് പ്രോസസിംഗ് കന്പനിയുടെ പായ്ക്ക് ഹൗസിൽ നടക്കുന്ന ഉദ്ഘാടനച്ചടങ്ങിൽ മന്ത്രി വി.എസ്. സുനിൽകുമാർ അധ്യക്ഷത വഹിക്കും. എൻആർസിബി ട്രിച്ചിയുടെ സാങ്കേതിക സഹായത്തോടെ കയറ്റുമതി അധിഷ്ഠിത വാഴകൃഷിയിൽ പരിശീലനം ലഭിച്ച കർഷകർ ഉത്പാദിപ്പിക്കുന്ന നേന്ത്രക്കുലകളാണു കയറ്റിയയ്ക്കുന്നത്. വിമാനമാർഗമാണു പഴവർഗങ്ങൾ അധികവും നിലവിൽ കയറ്റി അയയ്ക്കുന്നത്.
നേന്ത്രപ്പഴം കപ്പൽമാർഗം യൂറോപ്പിലേക്ക്
12:05 AM Feb 26, 2021 | Deepika.com