ഇന്ത്യന്‍ നിര്‍മിത ജീപ്പ് റാംഗ്ളര്‍: പ്രീ ബുക്കിംഗ് ആരംഭിച്ചു
12:05 AM Feb 26, 2021 | Deepika.com
കൊച്ചി: ഇന്ത്യയില്‍ നിര്‍മിക്കുന്ന ജീപ്പിന്റെ പ്രീമിയം എസ്യുവി റാംഗ്ളറിനായി 26 ഡീലര്‍ഷിപ്പുകളിൽ പ്രീ ബുക്കിംഗ് ആരംഭിച്ചു. മാര്‍ച്ച് 15നു വാഹനം വിപണിയിലെത്തും. പാരമ്പര്യം, ഓഫ് റോഡ് ശേഷിയിലെ മികവ്, തനതായ ജീപ്പ് ഡിസൈന്‍, ഓപ്പണ്‍ എയര്‍ ഫ്രീഡം, വികസിതമായ ഫ്യുവല്‍ എഫിഷ്യന്റ് പവര്‍ ട്രെയിന്‍സ്, ഓഫ് ഡോര്‍ ഡൈനാമിക്സിലെ മേല്‍ക്കൈ, സുരക്ഷ, പുത്തന്‍ സാങ്കേതിക വിദ്യകള്‍ എന്നിവകൊണ്ടു വിപണിയിലെ ശ്രദ്ധേയ സാന്നിധ്യമാണ് ജീപ്പ് റാംഗ്ളര്‍. തദ്ദേശീയമായി ഇന്ത്യയില്‍ നിര്‍മിക്കുന്ന നാല് വാഹനങ്ങളില്‍ രണ്ടാമത്തേതാണ് ജീപ്പ് റാംഗ്ളർ എന്നു ജീപ്പ് ഇന്ത്യന്‍ മാനേജിംഗ് ഡയറക്ടര്‍ പാര്‍ഥ ദത്ത പറഞ്ഞു.