സുസുകി ചെയർമാൻ ഒസാമു സുസുകി വിരമിക്കുന്നു
12:13 AM Feb 25, 2021 | Deepika.com
ടോക്കിയൊ: ജാപ്പനീസ് വാഹനനിർമാതാക്കളായ സുസുക്കി മോട്ടോർ കോർപ്പിന്റെ ചെയർമാൻ ഒസാമു സുസുക്കി (91)ജൂണിൽ വിരമിക്കുമെന്ന് കന്പനി അറിയിച്ചു. വിരമിച്ചശേഷവും അദ്ദേഹം കന്പനിയുടെ സീനിയർ അഡ്വൈസർ അയി തുടരും. ഒസാമുവിന്റെ പുത്രനും നിലവിലെ സിഇഒയുമായ തൊഷിഹിറോ ആയിരിക്കും സുസുകിയുടെ പുതിയ മേധാവി.