ബ്രിട്ടനിൽ വാക്സിൻ വിതരണം ജൂലൈയിൽ പൂർത്തിയാകും
12:05 AM Feb 22, 2021 | Deepika.com
ലണ്ടൻ: ബ്രിട്ടനിൽ പ്രായപൂർത്തിയായവർക്കുള്ള കോവിഡ്-19 വാക്സിൻ വിതരണം ജൂലൈ 31 ഓടെ പൂർത്തിയാകുമെന്നു പ്രധാനമന്ത്രി ബോറിസ് ജോൺസൻ. കോവിഡ്-19 നിയന്ത്രണങ്ങൾ കുറയ്ക്കാനുള്ള നിർദേശങ്ങൾ തിങ്കളാഴ്ച പാർലമെന്റിൽ പ്രഖ്യാപിക്കാനിരിക്കെയാണ് വെളിപ്പെടുത്തൽ. ഞായറാഴ്ച വരെ 1.5 കോടി ജനങ്ങൾക്കു കോവിഡ് വാക്സിന്റെ ഒരു ഡോസെങ്കിലും നൽകിയിട്ടുണ്ട്.