ഗൺസ്റ്റോറിൽ വെടിവയ്പ്; മൂന്നു മരണം
12:05 AM Feb 22, 2021 | Deepika.com
മെറ്ററി(യുഎസ്): ഓർലൻസിൽ തോക്ക് വ്യാപാരം ചെയ്യുന്ന കടയിലെത്തിയ ഒരാൾ ഷൂട്ടിംഗ് റേഞ്ചിലുണ്ടായിരുന്ന രണ്ട് പേരെ വെടിവച്ച് കൊലപ്പെടുത്തി. അക്രമിയെ പോലീസ് വെടിവച്ച് കൊന്നു. ജെഫേഴ്സൺ ഗൺ സ്റ്റോറിൽ ശനിയാഴ്ച ഉച്ചയോടെയാണു വെടിവയ്പ് നടന്നത്.