കൊച്ചി: വന്‍ ഇടിവുകള്‍ക്കുശേഷം ഇന്നലെ സ്വര്‍ണം ഗ്രാമിന് 25 രൂപയും പവന് 200 രൂപയും ഉയർന്നു. സംസ്ഥാനത്ത് സ്വര്‍ണവില ഗ്രാമിന് 4,325 രൂപയും പവന് 34,600 രൂപയുമായി. സമീപകാലത്തുണ്ടായ ഏറ്റവും വലിയ ഇടിവുകള്ക്കാണ് ഇപ്പോള്‍ സാക്ഷ്യം വഹിക്കുന്നത്. ഈ മാസം ഇതുവരെ ഗ്രാമിന് 275 രൂപയുടെയും പവന് 2,200 രൂപയുടെയും വിലയിടിവാണുണ്ടായത്.
മാസാദ്യം കേന്ദ്ര ബജറ്റിനെ തുടര്‍ന്നാണു വിലയിടിഞ്ഞതെങ്കില് നിലവില്‍ രാജ്യാന്തര വിലയിലുണ്ടായ കുറവാണു സംസ്ഥാനത്തു പ്രതിഫലിക്കുന്നത്.
സ്വര്‍ണവില ഈ മാസം ഇടിഞ്ഞത് 2,200 രൂപ
11:47 PM Feb 20, 2021 | Deepika.com