ഓസ്റ്റിൻ: ശീതക്കൊടുങ്കാറ്റിൽ വിറങ്ങലിച്ച ടെക്സസിൽ ദിവസങ്ങൾക്കുശേഷം വൈദ്യുതിബന്ധം പുനഃസ്ഥാപിച്ചു. എന്നാൽ, സംസ്ഥാനത്തിന്റെ തെക്കൻ ഭാഗങ്ങളിൽ ഇപ്പോഴും ദുരിതം തുടരുകയാണ്. 70 വർഷത്തിനിടെ ഏറ്റവും കുറഞ്ഞ താപനിലയാണു ടെക്സസിൽ രേഖപ്പെടുത്തിയത്.
കൊടുംതണുപ്പു മൂലം 30 ലക്ഷം വീടുകളിൽ വൈദ്യുതി നിലച്ചിരുന്നു. നിലവിൽ 3,25,000 വീടുകളിലും സ്ഥാപനങ്ങളിലുമാണു വൈദ്യുബന്ധം വിഛേദിക്കപ്പെട്ടിരിക്കുന്നത്. വെസ്റ്റ് വെർജീനിയയിൽ 4,50,000 പേർക്കും ഒറിഗോണിൽ ഒരു ലക്ഷം പേർക്കും വൈദ്യുതി ലഭ്യമല്ലായിരുന്നു. കെന്റക്കി, ലൂസിയാന എന്നിവിടങ്ങളിലും ശീതക്കൊടുങ്കാറ്റ് ദുരിതം വിതച്ചു.
ടെക്സസിൽ വൈദ്യുതിയെത്തി
12:20 AM Feb 20, 2021 | Deepika.com