ലോ​ക്ക​ർ സൗ​ക​ര്യം: ആ​റു മാ​സ​ത്തി​നു​ള്ളിൽ വ്യ​വ​സ്ഥ​ക​ൾ രൂ​പീ​ക​രി​ക്ക​ണ​മെ​ന്നു സു​പ്രീം​കോ​ട​തി

12:20 AM Feb 20, 2021 | Deepika.com
മും​​​​ബൈ: ലോ​​​​ക്ക​​​​ർ സൗ​​​​ക​​​​ര്യം ന​​​​ൽ​​​​കു​​​ന്പോ​​​ൾ ബാ​​​​ങ്കു​​​​ക​​​​ൾ ന​​​​ട​​​​പ്പാ​​​​ക്കേ​​​​ണ്ട വ്യ​​​​വ​​​​സ്ഥ​​​​ക​​​​ളും നി​​​​ർ​​​​ദേ​​​​ശ​​​​ങ്ങ​​​​ളും ആ​​​​റു​​​​മാ​​​​സ​​​​ത്തി​​​​നു​​​​ള്ളി​​​ൽ ത​​​​യാ​​​​റാ​​​​ക്കാ​​​​ൻ റി​​​​സ​​​​ർ​​​​വ് ബാ​​​​ങ്കി​​​​നു സു​​​​പ്രീം​​​​കോ​​​​ട​​​​തി നി​​​​ർ​​​​ദേ​​​​ശം. ലോ​​​​ക്ക​​​​റി​​​​നു​​​​ള്ളി​​​​ൽ സൂ​​​​ക്ഷി​​​​ച്ചി​​​​രു​​​​ന്ന വ​​​​സ്തു​​​​വ​​​​ക​​​​ക​​​​ൾ ന​​​​ഷ്ട​​​​മാ​​​​യാ​​​​ൽ ബാ​​​​ങ്കു​​​​ക​​​​ൾ​​​​ക്ക് ഉ​​​​ത്ത​​​​ര​​​​വാ​​​​ദി​​​​ത്വ​​​​ത്തി​​​​ൽ​​​​നി​​​​ന്ന് കൈ​​യൊ​​​​ഴി​​​​യാ​​​​നാ​​​​കി​​​​ല്ലെ​​​​ന്നും സു​​​​പ്രീം​​​​കോ​​​​ട​​​​തി അ​​​റി​​​യി​​​ച്ചു. ജ​​​​സ്റ്റീ​​​​സു​​​​മാ​​​​രാ​​​​യ എം ​​​​.ശാ​​​​ന്താ​​​​ന ഗൗ​​​​ഡ​​​​ർ, വി​​​​നീ​​​​ത് ശ​​​​ര​​​​ണ്‍ എ​​​​ന്നി​​​​വ​​​​ര​​​​ട​​​​ങ്ങി​​​​യ ബെ​​​​ഞ്ചി​​​​ന്‍റെ​​​​യാ​​​​ണ് ഉ​​​​ത്ത​​​​ര​​​​വ്.

“ലോ​​​​ക്ക​​​​ർ ഉ​​​​പ​​​​യോ​​​​ഗം വ്യാ​​​​പ​​​​ക​​​​മാ​​​​യി​​​​ക്കൊ​​​​ണ്ടി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണ്. ഇ​​​​ല​​​​ക്ട്രോ​​​​ണി​​​​ക് ലോ​​​​ക്ക​​​​ർ പോ​​​​ലു​​​​ള്ള സം​​​​വി​​​​ധാ​​​​ന​​​​ങ്ങ​​​​ളും ല​​​​ഭ്യ​​​​മാ​​​​യി​​​​ത്തു​​​​ട​​​​ങ്ങി​​​​യി​​​​രി​​​​ക്കു​​​​ന്നു. ഇ​​​​ത്ത​​​​രം സം​​​​വി​​​​ധാ​​​​ന​​​​ങ്ങ​​​​ൾ കൈ​​​​കാ​​​​ര്യം ചെ​​​​യ്യു​​​​ന്ന​​​​തി​​​​ലെ ഉ​​​​പ​​​​യോ​​​​ക്താ​​​​ക്ക​​​​ളു​​​​ടെ അ​​​​ജ്ഞ​​​​ത പ​​​​ല​​​​പ്പോ​​​​ഴും വ​​​​സ്തു​​​​വ​​​​ക​​​​ക​​​​ൾ ന​​​​ഷ്ട​​​​പ്പെ​​​​ടാ​​​​ൻ കാ​​​​ര​​​​ണ​​​​മാ​​​​കു​​​​ന്നു​​​​ണ്ട്. ലോ​​​​ക്ക​​​​റി​​​​നു​​​​ള്ളി​​​​ൽ ആ​​​​ളു​​​​ക​​​​ൾ സാ​​​​മ​​​​ഗ്രി​​​​ക​​​​ൾ വ​​​​യ്ക്കു​​​​ന്ന​​​​ത് ബാ​​​​ങ്കു​​​​ക​​​​ളെ പൂ​​​​ർ​​​​ണ​​​​മാ​​​​യും വി​​​​ശ്വ​​​​സ​​​​ത്തി​​​​ലെ​​​​ടു​​​​ത്താ​​​​ണ്.​​​ അ​​​തി​​​ന്‍റെ പേ​​​രി​​​ൽ ബാ​​​ങ്കു​​​ക​​​ൾ ഉ​​​പ​​​യോ​​​ക്താ​​​ക്ക​​​ളു​​​ടെ മേ​​​ൽ നീ​​​തി​​​പൂ​​​ർ​​​വ​​​ക​​​മ​​​ല്ലാ​​​ത്ത വ്യ​​​വ​​​സ്ഥ​​​ക​​​ൾ അ​​​ടി​​​ച്ചേ​​​ൽ​​​പ്പി​​​ക്കാ​​​ൻ പാ​​​ടി​​​ല്ല’’ -ഉ​​​​ത്ത​​​​ര​​​​വി​​​​ൽ പ​​​​റ​​​​യു​​​​ന്നു.