പവനു 400 രൂപ കുറഞ്ഞു
12:51 AM Feb 18, 2021 | Deepika.com
കൊച്ചി: സംസ്ഥാനത്തു സ്വര്‍ണവില കുത്തനെ കുറഞ്ഞു. ഗ്രാമിന് 50 രൂപയുടെയും പവന് 400 രൂപയുടെയും ഇടിവാണ് ഇന്നലെ രേഖപ്പെടുത്തിയത്. ഇതോടെ സ്വര്‍ണവില ഗ്രാമിന് 4,375 രൂപയും പവന് 35,000 രൂപയുമായി. കഴിഞ്ഞ നാലു വ്യാപാരദിനങ്ങളിലായി മാറ്റമില്ലാതെ തുടര്‍ന്ന സ്വര്ണവിലയാണ് ഇന്നലെ ഇടിഞ്ഞത്. അന്താരാഷ്ട്ര വില കുത്തനെ ഇടിഞ്ഞതും ഡോളര്‍ കരുത്താര്‍ജിച്ചതുമാണു വിലയിടിവിനു കാരണം. അന്താരാഷ്ട്ര സ്വര്‍ണവില 30 ഡോളറോളം ഇടിഞ്ഞ് 1,793 ഡോളറിലെത്തി.