വാഷിംഗ്ടണ്‍: ബ്ലുംബർഗ് ബില്യണേഴ്സ് സൂചികയിലെ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് ആമസോണ്‍ സ്ഥാപകൻ ജെഫ് ബെസോസ്. ഒന്നാം സ്ഥാനത്തുണ്ടായിരുന്ന ടെസ്ല സ്ഥാപകൻ ഇലോണ്‍ മസ്കിനെ രണ്ടാം സ്ഥാനത്തേക്കു പിന്തള്ളിയാണ് ബെസോസ് ഭുമുഖത്തെ ഏറ്റവും വലിയ സന്പന്നൻ എന്ന ഖ്യാതി വീണ്ടെടുത്തത്.
കഴിഞ്ഞ ദിവസം ടെസ്ലയുടെ ഓഹരിവിലയിലുണ്ടായ 2.5 ശതമാനം ഇടിവാണ് മസ്കിനു തിരിച്ചടിയായത്. ഇതോടെ മസ്കിന്റെ ആസ്തിയിൽ 460 കോടി ഡോളറിന്റെ ഇടിവുണ്ടായി. 2017 മുതൽ ഒന്നാം സ്ഥാനത്തുള്ള ബേസോസിനെ പിന്തള്ളി, കഴിഞ്ഞ മാസമാണു മസ്ക് സൂചികയിൽ ഒന്നാമതെത്തിയത്. 19120 കോടി ഡോളറാണ് നിലവിൽ ബെസോസിന്റെ ആസ്തി.
ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് ബെസോസ്
12:51 AM Feb 18, 2021 | Deepika.com