റോം: ഉപയോക്താക്കളുടെ വിവരങ്ങള്‍ ശേഖരിക്കുന്നുണ്ടെന്നു കൃത്യമായി അറിയിക്കാത്തതിനെത്തുടര്‍ന്ന് സമൂഹമാധ്യമായ ഫേസ്ബുക്കിന് ഇറ്റലി 70 ലക്ഷം യൂറോ (84.5 ലക്ഷം ഡോളര്‍) പിഴ ചുമത്തി.
ഉപയോക്താക്കളുടെ വിവരം ചോർത്തുന്ന വിവരം ഉപയോക്താക്കളെ കന്പനി അറിയിച്ചിരുന്നില്ലെന്ന് ഇറ്റാലിയൻ റെഗുലേറ്ററായ എജിസിഎം പറഞ്ഞു. വഴിവിട്ട വ്യാപാരം നടത്തിയെന്നു കാട്ടി 2018ൽ ഫേസ്ബുക്കിന് 50 ലക്ഷം യൂറോ പിഴ ചുമത്തിയിരുന്നു. എജിസിഎമ്മിന്റെ മുന്‍കാല ഉത്തരവ് അവഗണിച്ചതിനെത്തുടര്‍ന്നാണ് പിഴ ചുമത്തിയിരിക്കുന്നതെന്ന് അറിയിച്ചു.
ഇറ്റലി ഫേസ്ബുക്കിന് 70 ലക്ഷം യൂറോ പിഴചുമത്തി
12:51 AM Feb 18, 2021 | Deepika.com