കൊച്ചി: പ്രമുഖ മൊബൈല്‍ നിര്‍മാതക്കളായ റിയല്‍മി മേക്ക് ഇന്‍ ഇന്ത്യയുടെ ഭാഗമായി നാളെയുടെ ലൈഫ് സ്റ്റൈല്‍ എന്നു വിശേഷിപ്പിക്കുന്ന 5 ജി സ്മാര്‍ട്ട് ഫോണുകളായ എക്സ് 7, എക്സ് 7 പ്രോ എന്നിവ വിപണിയിലിറക്കി.
ഇന്ത്യയില്‍ മീഡിയടെക് ഡൈമെന്‍സിറ്റി 800 യു പ്രോസസര്‍ ഉപയോഗിക്കുന്ന ആദ്യത്തെ 5 ജി സ്മാര്‍ട്ട് ഫോണാണ് റിയല്‍മി എക്സ് 7, 6 ജി ബി + 128 ജി ബിക്ക് 19,999 രൂപയും 8 ജി ബി + 126 ജി ബിക്ക് 21,999 രൂപയുമാണ് വില. ഏറ്റവും പുതിയ ഡൈമെന്‍സിറ്റി 1000 + 5 ജി പ്രോസസറാണ് റിയല്‍മി എക്സ് 7 പ്രോ 5 ജി യുടെ പ്രത്യേകത. 8 ജി ബി + 128 പതിപ്പാണുള്ളത്, വില 29,999 രൂപ. റിയല്‍മി കേരളാ സോണല്‍ ഡിസ്ട്രിബ്യൂട്ടറായ സ്കൈ കണക്ട് ട്രേഡിംഗ് മാനേജിംഗ് പാര്‍ട്ണര്‍ എം.എസ്. രതീഷ് എക്സ് 7 പ്രോയുടെ ആദ്യ വില്പന നിര്‍വഹിച്ചു.
റിയല്‍മി എക്സ് 7, എക്സ് 7 പ്രോ വിപണിയില്‍
12:50 AM Feb 13, 2021 | Deepika.com