മുംബൈ: ദേശീയപാത, സംസ്ഥാനപാത, എക്സ്പ്രസ് പാതകളിലെ ഫാസ്ടാഗിൽ കോട്ടക് മഹീന്ദ്ര ബാങ്ക് മെഗാ ഓഫറുകൾ പ്രഖ്യാപിച്ചു. എല്ലാ പാസഞ്ചർ കാറുകൾക്കും 500 രൂപ വരെ കാഷ്ബാക്കും ഇഷ്യുവൻസ് ഫീ വേയ്വറുമാണ് കോട്ടക്കിന്റെ ഓഫർ. മാർച്ച് 31 വരെ ഈ ഓഫർ ലഭ്യമാണ്.
ഓണ്‍ലൈനായി www.kotak.com/fastag എന്ന സൈറ്റിൽ അപേക്ഷ നൽകി ഫാസ്ടാഗ് സ്വന്തമാക്കാം. കോട്ടക് ബാങ്കിന്റെ ഏതെങ്കിലും ഒരു ശാഖയിൽനിന്ന് റെഡി ടു ഗോ കിറ്റ് വാങ്ങാം. 5676788 എന്ന നമ്പപരിലേക്ക് കെടാഗ് എന്ന് ഇംഗ്ലീഷിൽ എസ്എംഎസ് ചെയ്താലും കോട്ടക് ഫാസ്ടാഗ് ലഭിക്കും. ബാങ്കിന്റെ കസ്റ്റമർ കോണ്ടാക്ട് സെന്ററിലെ 1860 266 2666 നമ്പറിലേക്കു വിളിച്ചാലും മതി. ബാങ്കിന്റെ പ്രിവി ലീഗ്, വെൽത്ത് ഇടപാടുകാർ 1800 266 6666 എന്ന കസ്റ്റമർ കെയർ നമ്പറിൽ ബന്ധപ്പെട്ടാൽ മതി.
ടോൾ പ്ലാസ കടക്കാൻ ഫാസ്ടാഗിൽ ഓഫറുമായി കോട്ടക്
12:50 AM Feb 13, 2021 | Deepika.com