സ്വര്‍ണവില കുറഞ്ഞു
12:21 AM Jan 28, 2021 | Deepika.com
കൊച്ചി: സംസ്ഥാനത്ത് ഇന്നലെ സ്വര്‍ണവില കുറഞ്ഞു. ഗ്രാമിന് 30 രൂപയും പവന് 240 രൂപയുമാണ് കുറഞ്ഞത്. ഇതോടെ സ്വര്‍ണവില ഗ്രാമിന് 4575 രൂപയും പവന് 36600 രൂപയുമായി. ചൊവ്വാഴ്ച ഗ്രാമിന് 10 രൂപയും പവന് 80 രൂപയും വര്‍ധിച്ചിരുന്നു.