കൊച്ചി: രാജ്യത്തെ മുന്‍നിര സാമ്പത്തിക സേവനദാതാക്കളായ ജെഎം ഫിനാന്‍ഷ്യല്‍ ലിമിറ്റഡിന് 2020 ഡിസംബര്‍ 31ന് അവസാനിച്ച മൂന്നാം പാദത്തില്‍ 180.76 കോടി രൂപയുടെ അറ്റാദായം. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ 157.54 കോടി രൂപയായിരുന്നു അറ്റാദായം. 14.74 % വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്.
മൂന്നാം പാദത്തില്‍ 890.99 കോടി രൂപയാണ് കമ്പനിയുടെ മൊത്തവരുമാനം. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ 905.45 കോടി രൂപയായിരുന്നു. നടപ്പു സാമ്പത്തിക വര്‍ഷം മൂന്ന് പാദങ്ങളിലായി കമ്പനി 2385.50 കോടി രൂപയുടെ മൊത്തവരുമാനം നേടിയിട്ടുണ്ട്. സാമ്പത്തിക പ്രശ്നങ്ങളില്‍ നിന്നു ശക്തമായ തിരിച്ചുവരവ് നടത്താന്‍ മൂന്നാം പാദത്തില്‍ സമ്പദ് വ്യവസ്ഥയ്ക്ക് കഴിഞ്ഞിട്ടുണ്ടെന്ന് ജെഎം ഫിനാന്‍ഷ്യല്‍ ഗ്രൂപ്പ് പറഞ്ഞു.
ജെഎം ഫിനാന്‍ഷ്യല്‍; 14.74 % അറ്റാദായ വര്‍ധന
11:55 PM Jan 24, 2021 | Deepika.com