വാഷിംഗ്ടൺ: കുടിയേറ്റ നയങ്ങളിൽ മാറ്റം വരുത്താൻ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ തീരുമാനിച്ചതിനെ സ്വാഗതം ചെയ്ത് ടെക് ഭീമന്മാർ. ഇത് സന്പദ് വ്യവസ്ഥയെ ത്വരിതപ്പെടുത്തുമെന്നും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നു മികച്ച മനുഷ്യവിഭവശേഷി അമേരിക്കയിൽ എത്തിക്കുമെന്നും ആപ്പിൾ, ഗൂഗിൾ കന്പനികൾ പ്രതികരിച്ചു.
യുഎസ് കുടിയേറ്റ നയത്തിൽ മാറ്റം വരുത്തുന്നതിനുള്ള ബിൽ യുഎസ് കോൺഗ്രസിന്റെ പരിഗണനയ്ക്കായി അധികാരമേറ്റ ആദ്യദിനംതന്നെ ബൈഡൻ കൈമാറിയിട്ടുണ്ട്. കുടിയേറ്റ നയത്തിൽ കാതലായ മാറ്റം വരുത്തുന്ന യുഎസ് പൗരത്വ നിയമം 2021 നടപ്പാക്കും. ഐടി പ്രഫഷണൽ ഉൾപ്പെടെയുള്ളവർക്ക് കൂടുതൽ ഗ്രീൻ കാർഡ് നൽകാൻ പുതിയ നിയമത്തിൽ വ്യവസ്ഥയുണ്ട്.
ബൈഡന്റെ കുടിയേറ്റ നയത്തെ സ്വാഗതം ചെയ്ത് ടെക് ഭീമന്മാർ
01:02 AM Jan 23, 2021 | Deepika.com