വാഷിംഗ്ടൺ: യുഎസ് പ്രസിഡന്റ് ജോ ബൈഡന് ആശംസകൾ നേർന്ന് മുൻ പ്രസിഡന്റുമാരായ ബിൽ ക്ലിന്റൻ, ജോർജ് ഡബ്ല്യു. ബുഷ്, ബറാക് ഒബാമ എന്നിവർ സംയുക്തമായി വീഡിയോ സന്ദേശം പുറത്തിറക്കി. ബുധനാഴ്ച രാത്രി പുറത്തുവിട്ട വീഡിയോയിൽ പ്രസിഡന്റ് ബൈഡനൊപ്പം വെർജീനിയയിലെ അർലിംഗ്ടൺ നാഷണൽ സെമിത്തേരിയിലെ ആംഫി തിയറ്ററിൽനിന്ന് ബൈഡനൊപ്പം മുൻ പ്രസിഡന്റുമാർ സംസാരിക്കുന്ന വീഡിയോയാണു പുറത്തുവന്നിരിക്കുന്നത്. സെമിത്തേരിയിലെത്തി അജ്ഞാതനായ സൈനികന്റെ സ്മാരകത്തിൽ ബൈഡനും കമലാ ഹാരിസും ആദരാഞ്ജലി അർപ്പിച്ചിരുന്നു.
അധികാരകൈമാറ്റത്തിന്റെ മഹത്വത്തെക്കുറിച്ചും ജനാധിപത്യം സംരക്ഷിക്കപ്പെടേണ്ടതിനെ ക്കുറിച്ചും ഭരണകാര്യങ്ങളെക്കുറിച്ചുമാണ് വീഡിയോ സന്ദേശത്തിൽ മുൻ പ്രസിഡന്റുമാർ സംസാരിക്കുന്നതെന്ന് എൻബിസി റിപ്പോർട്ട് ചെയ്തു.
തന്റെ മുൻ വൈസ് പ്രസിഡന്റ് അമേരിക്കുയുടെ 46-ാം പ്രസിഡന്റ് ആകുന്നതിലും കമല ഹരിസ് പ്രഥമ വനിതാ വൈസ് പ്രസിഡന്റാകുന്നതിലും സന്തോഷമുണ്ടെന്ന് ബറാക് ഒബാമ പറഞ്ഞു. സമാധാനപരമായി ഭരണം കൈമാറുന്നതിനെക്കുറിച്ച് മുൻ പ്രസിഡന്റുമാർ സംസാരിക്കുന്നത്, അമേരിക്കയുടെ സുസ്ഥാപിതമായ അഖണ്ഡതയാണ് കാണിക്കുന്നതെന്ന് ബുഷ് പറഞ്ഞു. അസാധാരണമായ സംഭവങ്ങളാണ് ഉണ്ടായിരിക്കുന്നത്. ഇതിനെ മികച്ച രീതിയിൽ നേരിടണം, അതിലൂടെ മികച്ച ഐക്യമുണ്ടാക്കാൻ സാധിക്കും- ക്ലിന്റൺ പറഞ്ഞു.
ബൈഡന് ആശംസനേർന്ന് മുൻ പ്രസിഡന്റുമാരുടെ വീഡിയോ സന്ദേശം
12:10 AM Jan 22, 2021 | Deepika.com