കൊച്ചി: റിപ്പബ്ലിക്ക് ദിനത്തോട് അനുബന്ധിച്ച് ഇന്നു മുതല്‍ 31 വരെ വണ്ടര്‍ലാ കൊച്ചി തുറന്നു പ്രവര്‍ത്തിക്കും. ഈ ദിവസങ്ങളില്‍ സന്ദര്‍ശകര്‍ക്ക് എല്ലാ റൈഡുകളും നികുതി ഉള്‍പ്പെടെ 999 രൂപയ്ക്ക് ആസ്വദിക്കാനാകും. ഈ ദിവസങ്ങളില്‍ കൊച്ചി പാര്‍ക്ക് സന്ദര്‍ശിക്കുന്ന എല്ലാ സൈനികര്‍ക്കും ഒപ്പമുള്ള മൂന്നു പേര്‍ക്കും പ്രവേശന നിരക്കില്‍ 10 ശതമാനം ഇളവ് ലഭിക്കും.
സൈനികര്‍ ഇതിനായി ഫോട്ടോ പതിപ്പിച്ച സര്‍വീസ് ഐഡി കാര്‍ഡ് ഹാജരാക്കണം. റൈഡുകള്‍, റസ്റ്ററന്റുകള്‍, ക്യൂ നില്ക്കുന്ന സ്ഥലങ്ങള്‍, ഷോപ്പുകള്‍ എന്നിവിടങ്ങളില്‍ സന്ദര്‍ശകര്‍ സാമൂഹിക അകലം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനായി കൃത്യമായി അടയാളങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
വണ്ടര്‍ലാ ഇന്നു മുതല്‍ 31 വരെ തുറക്കും
12:07 AM Jan 21, 2021 | Deepika.com