കൊച്ചി: പരിസ്ഥിതി സൗഹൃദ വീടുകളുടെ വിപണനത്തിലൂടെ ശ്രദ്ധേയമാവുകയാണ് പുനെ ആസ്ഥാനമായുള്ള പട്ടേല്‍ ഗ്രൂപ്പ് സ്ഥാപനമായ സഹ്യാദ്രി ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്. മഹാരാഷ്ട്ര, തമിഴ്നാട്, ആന്ധ്രപ്രദേശ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളില്‍ നിര്‍മാണശാലകളുള്ള സഹ്യാദ്രി ഇന്‍ഡസ്ട്രീസ് വീടിനാവശ്യമായ റൂഫിംഗ് ഷീറ്റുകള്‍, ആസ്ബസ്റ്റോസ് രഹിത ഫ്ളാറ്റ് ബോര്‍ഡുകളും പുറത്തിറക്കുന്നുണ്ട്.
ഇക്കോപ്രോ-എസ് 3 പ്രീ ഫാബ്രിക്കേറ്റഡ് പ്ലാറ്റ്ഫോം അനായാസം ഫിറ്റ് ചെയ്യാമെന്നതിനാല്‍ വീടുകളുടെ പണി വേഗത്തില്‍ പൂര്‍ത്തിയാക്കാൻ സാധി ക്കും. തീപിടിത്തം, മഴ, വെയില്, ഭൂമികുലുക്കം എന്നിവയെല്ലാം പ്രതിരോധിക്കാന്‍ ശേഷിയുണ്ട്. സ്റ്റീല്‍, കോണ്‍ക്രീറ്റ് റൂഫുകളുള്ള വീടുകളെ അപേക്ഷിച്ച് ചൂട് കുറവുണ്ട്.
കേരളത്തില്‍ 150ഓളം വിതരണക്കാര്‍ കമ്പനിക്കുണ്ട്. ചെലവു കുറഞ്ഞതും ഈടുറ്റതുമായ ഭവനങ്ങള്‍ ഒരുക്കുകയുമാണ് ലക്ഷ്യമെന്ന് സഹ്യാദ്രി ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് സീനിയര്‍ പ്രസിഡന്റ് (മാര്‍ക്കറ്റിംഗ്) വി.ടി. രവീന്ദ്രനാഥ് പറഞ്ഞു.
പരിസ്ഥിതി സൗഹൃദ ഭവനങ്ങളുമായി സഹ്യാദ്രി
12:07 AM Jan 21, 2021 | Deepika.com