കമല ഹാരിസിന്‍റെ അമ്മയുടെ ജന്മനാട്ടിലും ആഹ്ലാദപൂത്തിരികൾ

12:07 AM Jan 21, 2021 | Deepika.com
തി​​​​രു​​​​വാ​​​​രൂ​​​​ർ: യു​​​​എ​​​​സി​​​​ലെ ആ​​​​ദ്യ വ​​​​നി​​​​താ പ്ര​​​​സി​​​​ഡ​​​​ന്‍റാ​​​​യി ക​​​​മ​​​​ല ഹാ​​​​രി​​സ് ചു​​​​മ​​​​ത​​​​ല​​​​യേ​​​​റ്റ​​​​പ്പോ​​​​ൾ ആ​​​​ഹ്ലാ​​​​ദ​​​​പൂ​​​​ത്തി​​​​രി​​​​ക​​​​ളു​​​​മാ​​​​യി ത​​​​മി​​​​ഴ്നാ​​​​ട്ടി​​​​ലെ ര​​​​ണ്ട് ഗ്രാ​​​​മ​​​​ങ്ങ​​​​ളും. ക​​​​മ​​​​ല​​​​യു​​​​ടെ മു​​​​ത്ത​​​​ച്ഛ​​​​ൻ പി.​​​​വി. ഗോ​​​​പാ​​​​ല​​​​ൻ ജ​​​​നി​​​​ച്ച തി​​​​രു​​​​വാ​​​​രൂ​​​​രി​​​​ലെ തു​​​​ള​​​​സേ​​​​ന്തി​​​​രാ​​​​പു​​​​ര​​​​വും മു​​​​ത്ത​​​​ശി രാ​​​​ജം ജ​​​​നി​​​​ച്ചു​​​​വ​​​​ള​​​​ർ​​​​ന്ന പൈ​​​​ൻ​​​​ഗ​​​​നാ​​​​ടി​​​​ലും ഇ​​​​ന്ന​​​​ലെ ആ​​​​ഘോ​​​​ഷ​​​​നി​​​​മി​​​​ഷ​​​​ങ്ങ​​​​ളേ​​​​റെ​​​​യാ​​​​യി​​​​രു​​​​ന്നു.

തു​​​​ള​​​​സേ​​​​ന്തി​​​​രാ​​​​പു​​​​രം ശ്രീ ​​​​ധ​​​​ർ​​​​മ ശാ​​​​സ്താ സേ​​​​വാ​​​​ഗ പെ​​​​രു​​​​മാ​​​​ൾ ക്ഷേ​​​​ത്ര​​​​ത്തി​​​​ൽ ബു​​​​ധ​​​​നാ​​​​ഴ്ച ക​​​​മ​​​​ല​​​​യ്ക്കു​​​​വേ​​​​ണ്ടി പ്ര​​​​ത്യേ​​​​ക പൂ​​​​ജ ന​​​​ട​​​​ന്നി​​​​രു​​​​ന്നു. 1930 ക​​​​ളി​​​​ൽ ജോ​​​​ലി​​​​യു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് ഗോ​​​​പാ​​​​ല​​​​നും ഭാ​​​​ര്യ രാ​​​​ജ​​​​വും ചെ​​​​ന്നൈ​​​​യി​​​​ലേ​​​​ക്കു കു​​​​ടി​​​​യേ​​​​റി​​​​യി​​​​രു​​​​ന്നു​​​​വെ​​​​ങ്കി​​​​ലും ക്ഷേ​​​​ത്ര​​​​ത്തി​​​​ലെ കാ​​​​ര്യ​​​​ങ്ങ​​​​ൾ​​​​ക്കെ​​​​ല്ലാം ഓ​​​​ടി​​​​യെ​​​​ത്താ​​​​റു​​​​ണ്ടാ​​​​യി​​​​രു​​​​ന്നു. ക​​​​മ​​​​ല​​​​യു​​​​ടെ പേ​​​​രി​​​​ലും മു​​​​ന്പ് ക്ഷേ​​​​ത്ര​​​​ത്തി​​​​ലെ പു​​​​ന​​​​രു​​​​ദ്ധാ​​​​ര​​​​​​​​ണ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ൾ ന​​​​ട​​​​ത്തി​​​​യി​​​​രു​​​​ന്നു.

ക​​​​മ​​​​ല​​​​യോ​​​​ടു​​​​ള്ള സ്നേ​​​​ഹം പ്ര​​​​ക​​​​ടി​​​​പ്പി​​​​ക്കാ​​​​നാ​​​​യി വീ​​​​ടു​​​​ക​​​​ളി​​​​ലെ​​​​ല്ലാം ഇ​​​​ന്ന​​​​ലെ രാ​​​​വി​​​​ലെ വ​​​​ർ​​​​ണാ​​​​ഭ​​​​മാ​​​​യ കോ​​​​ല​​​​ങ്ങ​​​​ൾ ത​​​​യ്യാ​​​​റാ​​​​ക്കി​​​​യി​​​​രു​​​​ന്നു.

മ​​​​ധു​​​​ര​​​​പ​​​​ല​​​​ഹാ​​​​ര​​​​ങ്ങ​​​​ൾ വി​​​​ത​​​​ര​​​​ണം ചെ​​​​യ്യു​​​​ന്ന​​​​തി​​​​നും ഗ്രാ​​​​മ​​​​വാ​​​​സി​​​​ക​​​​ൾ സ​​​​മ​​​​യം നീ​​​​ക്കി​​​​വ​​​​ച്ചു. യു​​​​എ​​​​സ് വൈ​​​​സ്പ്ര​​​​സി​​​​ഡന്‍റ് പ​​​​ദ​​​​വി​​​​യി​​​​ലെ​​​​ത്തി​​​​യ​​​​ശേ​​​​ഷം അ​​​​വ​​​​ർ ഗ്രാ​​​​മ​​​​ത്തി​​​​ലെ​​​​ത്തു​​​​ന്ന​​​​ത് കാ​​​​ത്തി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണെ​​​​ന്ന് ഗ്രാ​​​​മ​​​​ത്ത​​​​ല​​​​വ​​​​ൻ ജെ. ​​​​സു​​​​ധാ​​​​ക​​​​ർ പ​​​​റ​​​​ഞ്ഞു.

ചെ​​​​ന്നൈ​​​​യി​​​​ൽ​​​​വ​​​​ച്ചാ​​​​ണ് ക​​​​മ​​​​ല​​​​യു​​​​ടെ അ​​​​മ്മ ശ്യാ​​​​മ​​​​ള ജ​​​​നി​​​​ക്കു​​​​ന്ന​​​​ത്. 1958 ൽ ​​​​ത​​​​ന്‍റെ പ​​​​ത്തൊ​​​​ന്പ​​​​താം​​​​വ​​​​യ​​​​സി​​​​ൽ അ​​​​വ​​​​ർ പ​​​​ഠ​​​​ന​​​​ത്തി​​​​നാ​​​​യി യു​​​​എ​​​​സി​​​​ലേ​​​​ക്കു പോ​​​​യി. ജ​​​​മൈ​​​​ക്ക​​​​ൻ വം​​​​ശ​​​​ജ​​​​നാ​​​​യ ഡൊ​​​​ണ​​​​ൾ​​​​ഡ് ജെ. ​​​​ഹാ​​​​രി​​​​സു​​​​മാ​​​​യി സൗ​​​​ഹൃ​​​​ദ​​​​ത്തി​​​​ലാ​​​​യ അ​​​​വ​​​​ർ 1963 ൽ ​​​​വി​​​​വാ​​​​ഹി​​​​ത​​​​രാ​​​​യി. പി​​​​റ്റേ​​​​വ​​​​ർ​​​​ഷ​​​​മാ​​​​ണ് ക​​​​മ​​​​ല​​​​യു​​​​ടെ ജ​​​​ന​​​​നം.