ജപ്പാനിൽ കാറുകൾ കൂട്ടിയിടിച്ച് ഇരുന്നൂറോളം പേർക്കു പരിക്ക്
12:14 AM Jan 20, 2021 | Deepika.com
ടോക്കിയോ: വടക്കുകിഴക്കൻ ജപ്പാനിലെ തൊഹോകു ഹൈവേയിൽ 130 കാറുകൾ കൂട്ടിയിടിച്ച് 200 പേർക്കു പരിക്കേറ്റു. മഞ്ഞുവീഴ്ചയും കാറ്റും ഉണ്ടായതിനെത്തുടർന്നാണ് അപകടമെന്ന് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. അപകടത്തിൽ ഒരാൾ മരിക്കുകയും പത്തുപേർക്കു പരിക്കേൽക്കുകയും ചെയ്തു.